കാന്‍സര്‍ എന്ന രോഗം മരണത്തിന്റെ പടിവാതിലാണെന്നു വിശ്വസിക്കുന്നവരാണു ഏറെയും. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ ഭൂരിഭാഗം പേരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമമില്ലായ്മയും കാന്‍സറുണ്ടാക്കാനുളള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. മുപ്പതുശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണവുമായാണ്. ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. രുചിതേടിയുളള യാത്രകളില്‍ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതിയാണ് നാം പിന്‍തുടരുന്നത്.ഇതിന്റെയെല്ലാം ഫലമോ പലവിധ […]
The post ആഹാരത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം appeared first on DC Books.