അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കുന്നെന്നും കര്‍ണാടക ആരോപിക്കുന്നു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ കണക്കുകള്‍ സംബന്ധിച്ച ഗുരുതരമായ പിഴവുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എട്ടു ശതമാനമല്ല, എഴുപത്തഞ്ച് ശതമാനത്തോളം വര്‍ദ്ധനവാണ് സ്വത്തില്‍ ഉണ്ടായതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത സ്വത്തുകേസില്‍ ജയലളിതയെയും തോഴി ശശികല, ഇവരുടെ സഹോദരീ പുത്രന്‍ സുധാകരന്‍, സഹോദരഭാര്യ ഇളവരശി എന്നിവരെയും കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കി, […]
The post ജയലളിതയ്ക്കെതിരെ കര്‍ണ്ണാടക സുപ്രീംകോടതിയില്‍ appeared first on DC Books.