എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ മൂര്‍ക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകനായി 1874ല്‍ ജനിച്ചു. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂര്‍ക്കോത്ത് കുമാരന്‍ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തില്‍ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകന്‍, സാംസ്‌കാരിക നായകന്‍, സര്‍വ്വോപരി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ എന്നീ നിലകളില്‍ പേരെടുത്തു. ഗജകേസരി, ദീപം, മിതവാദി, സരസ്വതി, കേരളചിന്താമണി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. മലബാര്‍ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. 1941 ജൂണ്‍ 25ന് അന്തരിച്ചു.
The post മൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷികദിനം appeared first on DC Books.