ഓരോ സംസ്ഥാനത്തിനുമുണ്ട് അതിന്റേതായ സാംസ്‌കാരിക പൈതൃകവും പ്രകൃതി വിഭവങ്ങളും ഭൂപ്രത്യേകതകളും ചരിത്രവുമൊക്കെ. നമ്മുടെ കേരളത്തിനുമുണ്ട് അതിസമ്പന്നമായ ഈ പ്രത്യേകതകളെല്ലാം. എന്നാല്‍ പാഠപുസ്തകങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ക്കപ്പുറം ആര്‍ക്കും ഒന്നും അറിയില്ല എന്നതാണ് സത്യം. ഈ കുറവ് പരിഹരിച്ച് കേരളമെന്ന പേരു കേട്ടാല്‍ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗം സ്വന്തമാക്കാന്‍ മലയാളികളെ സഹായിക്കുന്ന പുസ്തകമാണ് കേരളീയം. കേരളത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ക്രോഡീകരിച്ചെഴുതിയിരിക്കുന്ന പുസ്തകമാണ് ആര്‍.വിനോദ്കുമാര്‍ രചിച്ച കേരളീയം. ഇന്നേവരെയുള്ള കേരളത്തിന്റെ വികാസപരിണാമങ്ങള്‍ വ്യക്തമാക്കുന്നതാണ് ഈ പുസ്തകം. 1956 […]
The post ഓരോ കേരളീയനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ appeared first on DC Books.