തന്റെ നാടും പരിസരവും മാത്രം നോക്കിയുള്ള എഴുത്ത് ഒരു പരിമിതിയായി തോന്നിയിട്ടില്ലെന്ന് കഥാകൃത്ത് എസ് ഹരീഷ് . ജൂണ്‍ 26ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ആദം എന്ന കഥാ സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരു കഥയെ നല്ലതാണെന്നു പറഞ്ഞാലും എല്ലാവരും മോശമാണെന്നു പറഞ്ഞാലും അതിലെന്തോ കുഴപ്പമുണ്ടെന്നാണര്‍ത്ഥം. കഥയില്‍ മുന്നേറണമെങ്കില്‍ നല്ല വിമര്‍ശനമാണ് എഴുത്തുകാരന് ഗുണചെയ്യുകയെന്നും എസ് ഹരീഷ് കൂട്ടിച്ചേര്‍ത്തു. എസ്. ഹരീഷിന്റെ ആദം എന്ന കഥാസമാഹാരത്തെ […]
The post നാടും പരിസരവും നോക്കിയുള്ള എഴുത്ത് പരിമിതിയായി തോന്നിയിട്ടില്ല: എസ് ഹരീഷ് appeared first on DC Books.