പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിശ്വനാഥ് ത്രിപാഠിയ്ക്ക് 2014ലെ മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരം. നാലുലക്ഷം രൂപയും സരസ്വതീശില്പവും ഫലകവുമാണ് അവാര്‍ഡ്. ഡോ. എം.വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. വിശ്വനാഥ് ത്രിപാഠിയുടെ വ്യോംകേഷ് ദര്‍വേഷ് എന്ന കൃതിയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ആചാര്യ ഹസാരിപ്രസാദ് ദിവേദിയുടെ ജീവചരിത്രമാണ് ഈ കൃതി. 2013ലെ വ്യാസ് സമ്മാനും ഈ കൃതിയിലൂടെ ത്രിപാഠിയെ തേടിയെത്തിയിരുന്നു. നോവലുകളും കവിതകളും ഉള്‍പ്പടെ ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് 83കാരനായ ത്രിപാഠി.
The post വിശ്വനാഥ് ത്രിപാഠിയ്ക്ക് മൂര്‍ത്തിദേവി പുരസ്‌കാരം appeared first on DC Books.