ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും മഹാമാന്ത്രികരും കവികളും ഗജശ്രേഷ്ഠന്മാരും അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. പൗരാണികതയുടെ പ്രതീകാത്മകമായ പുനരാവിഷ്‌കാരമായ ഐതിഹ്യങ്ങള്‍ അനുഭൂതികരമായി വായനക്കാരിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനാല്‍ മലയാളത്തില്‍ ഇന്നേവരെ പുറത്തുവന്ന പുസ്തകങ്ങളില്‍ വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി മാറി ഇത്. ആദിരൂപങ്ങളെയും പ്രതീകങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ചെടുത്ത ഈ പ്രമുഖഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. പണ്ഡിത സമൂഹങ്ങളിലും ആഢ്യവേദികളിലും മാത്രം ഒതുങ്ങിയിരുന്ന ഐതിഹ്യ സാഹിത്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരാന്‍ ഐതിഹ്യമാല വലിയ പങ്കു വഹിച്ചു. പില്‍ക്കാലത്ത് […]
The post ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞ കഥകള്‍ appeared first on DC Books.