അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയാണ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത്. കുറച്ചൊക്കെ അതില്‍ അവര്‍ വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫിന്റ വോട്ടുകള്‍ എല്‍ഡിഎഫിന് തന്നെ കിട്ടിയിട്ടുണ്ടെന്നും ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്ഥാനത്താകുമെന്ന പ്രചരണം ബിജെപി ബോധപൂര്‍വം അഴിച്ചുവിട്ടു. നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ ആണ് അവര്‍ നിര്‍ത്തിയത്. ബിജെപിക്ക് 25,000 വോട്ടുകള്‍ കിട്ടുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഭരണവിരുദ്ധ വിചാരമുള്ള […]
The post അരുവിക്കര: ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് കൊടിയേരി appeared first on DC Books.