ഭക്ഷണം എന്നത് കേവലം വിശപ്പ് മാറ്റാന്‍ മാത്രമല്ല അത് ആസ്വദിക്കാന്‍ കൂടിയുള്ളതായിരിക്കണം. കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് എന്നിങ്ങനെ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും ചെയ്യുന്നവ എല്ലാം ലഭിക്കുന്നതിനൊപ്പം നാവിലെ രസമുകുളങ്ങള്‍ക്ക് രുചി പകരുന്നത് കൂടിയായിരിക്കണം ഭക്ഷണം. ഇതില്‍ നിന്നാണ് പാചക കല രൂപപ്പെട്ടത് തന്നെ. ഇത്തരത്തില്‍ ആരോഗ്യധായകവും രുചികരവുമായ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പ്രിയരുചികള്‍. മാറിയ കാലത്ത് എല്ലാവര്ക്കും വീടുകളില്‍ ഉണ്ടാക്കാവുന്ന രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രിയരുചികള്‍ തയ്യാക്കിയിരിക്കുന്നത്. ആനുകാലികങ്ങളില്‍ സ്ഥിരമായി […]
The post പ്രിയവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ appeared first on DC Books.