യുഡിഎഫ് ഭരണത്തിനുള്ള അംഗീകാരമല്ല അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പരാജയം അംഗീകരിക്കുന്നു. എന്നാല്‍ വിജയം അധികാരവും പണവും മദ്യവും ഉപയോഗിച്ചാണെന്നും കോടിയേരി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ നേടിയ വിജയമാണ്. ഈ തിരഞ്ഞെടുപ്പു ഫലം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബിജെപിയുടെ വോട്ടില്‍ വന്ന വര്‍ധനവ്. ഇതൊരു മുന്നറിയിപ്പാണെന്നും ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളി നേരിടാനുള്ള ദൗത്യം […]
The post അരുവിക്കരയിലെ വിജയം ഭരണത്തിനുള്ള അംഗീകാരമല്ല : കോടിയേരി appeared first on DC Books.