പ്രേമം തിയേറ്റര്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ അതിലെ നായികമാരും ശ്രദ്ധേയരാകുകയാണ്. അനുപമ പരമേശ്വരന്‍, സായി പല്ലവി തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയുടെ മൂന്നാമത്തെ പ്രണയിനിയായ സെലിന്റെ വേഷമിട്ട മഡോണ സെബാസ്റ്റ്യനും അഭിനന്ദനങ്ങള്‍ക്ക് കുറവില്ലായിരുന്നു. ഇപ്പോഴിതാ മഡോണയെ തേടി മറ്റൊരു വേഷം. തമിഴിലാണ് മഡോണ നായികയാകുന്നത്. യുവതാരം വിജയ് സേതുപതിയുടെ നായികയായാണ് മഡോണ എത്തുന്നത്. സൂടുകാവു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നളന്‍ കുമാരസ്വാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ഒരു കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാകും.
The post പ്രേമത്തിലെ മൂന്നാം നായിക തമിഴിലേക്ക് appeared first on DC Books.