എഴുത്തിലും ജീവിതത്തിലും പി. കേശവദേവ് നിഷേധിയായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും പഠിത്തം കഴിഞ്ഞ് തൊഴിലന്വേഷകനായി അലയുമ്പോഴും കേശവദേവിനെ മഥിച്ചത് നിസ്വനായ മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങളാണ്. എവിടെയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പ്രകടമായിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥിതി സാധാരണക്കാരനും അധഃകൃതനും നീതിനിഷേധിക്കുന്ന തരത്തിലേക്കു വളര്‍ന്നപ്പോള്‍ അതിനെതിരെ ഒരെഴുത്തുകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എതിര്‍ശബ്ദം മുഴക്കിയവരില്‍ അഗ്രഗാമിയായിരുന്നു കേശവദേവ്. അന്നത്തെ പൊതു സമൂഹം അങ്ങിനെ ചാര്‍ത്തിക്കൊടുത്തതാണ് നിഷേധി എന്ന ബഹുമതി. അദ്ദേഹം ഓര്‍മ്മയായിട്ട് ജൂലൈ ഒന്നിന് 32 വര്‍ഷം തികഞ്ഞു. കേരളീയ നവോത്ഥാന ചരിത്രത്തില്‍ […]
The post നിഷേധിയുടെ കഥാലോകം appeared first on DC Books.