മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണ്. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാനാവില്ല. ഇക്കാര്യം തമിഴ്‌നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് നിലപാട് അറിയിച്ചത്. സുരക്ഷ കാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോട് യോജിക്കുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ കേരള പോലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ […]
The post മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് സിഐഎസ്എഫിനെ നിയോഗിക്കാനാകില്ലെന്ന് കേന്ദ്രം appeared first on DC Books.