ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ആളുകളെക്കുറിച്ച് എഴുതാന്‍ ആരെങ്കിലുമുണ്ടാകുന്നത് വലിയ കാര്യമാണെന്ന് പ്രശസ്ത ശബ്ദതാരം ഭാഗ്യലക്ഷ്മി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മെഗാ ബുക്ക് ഫെയറിനോട് അനുബന്ധിച്ചുനടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയാായിരുന്നു അവര്‍. ഷെമി രചിച്ച നടവഴിയിലെ നേരുകള്‍ എന്ന പുസ്തകമാണ് പ്രകാശിപ്പിക്കപ്പെട്ടത്. നടവഴിയിലെ നേരുകള്‍ ആത്മകഥയാണൊ നോവലാണോ എന്ന് തിരിച്ചറിയാകാനില്ലെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. രണ്ടായാലും ഇതിലെ ജീവിത ചിത്രീകരണത്തില്‍ അങ്ങേയറ്റം സത്യസന്ധതയുണ്ട്. പുസ്തകം കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് മഹത്തായ കാര്യമാകുമെന്നും […]
The post നടവഴിയിലെ നേരുകള്‍ പ്രകാശിപ്പിച്ചു appeared first on DC Books.