ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി. കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്ന ആഗസ്ത് ഏഴിന് ഈ രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യം. വി എസ് അച്യുതാനന്ദനും ബിജു രമേശിനും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ അനുവാദം തേടി വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജഡ്ജി ജോണ്‍ ഇല്ലിക്കല്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണോദ്യോഗസ്ഥര്‍ തയ്യാറാക്കിയ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്, കേസ് ഡയറി, കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് […]
The post ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി appeared first on DC Books.