പ്രേമം സിനിമ ചോര്‍ത്തിയത് താനല്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. താന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ത്തേണ്ട ആവശ്യം തനിക്കില്ല. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആന്റി പൈറസി സെല്ലിന്റെ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. ജൂലൈ 8ന് ഉച്ചയോടെയാണ് ആന്റി പൈറസി വിഭാഗം അല്‍ഫോണ്‍സ് പുത്രനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ നീണ്ടുനിന്നു. ചില സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുകയായിരുന്നുവെന്നും അതിനാലാണ് ചോദ്യം ചെയ്യല്‍ ഇത്രയും നീണ്ടതെന്നും […]
The post പ്രേമം ചോര്‍ത്തിയത് താനല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ appeared first on DC Books.