തെരുവിലും അനാഥാലയത്തിലും വളര്‍ന്ന് കൊടിയ യാതനയും ദാരിദ്ര്യവും നിരാലംബത്വവും അനുഭവിച്ച ബാല്യകൗമാരങ്ങളാണ് അല്പം ഭാവന ചേര്‍ത്ത് ഷെമി തന്റെ ആദ്യനോവലായ നടവഴിയിലെ നേരുകളിലൂടെ പറഞ്ഞത്. തന്റെ പുസ്തകത്തിന്റെ റോയല്‍റ്റി തെരുവിലെ ബാല്യങ്ങള്‍ക്കായി നീക്കിവെച്ച ഷെമിയുടെ ആത്മകഥാപരമായ നോവല്‍ ഇതിനകം വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച് ആദ്യപതിപ്പ് വിറ്റഴിഞ്ഞു കഴിഞ്ഞു. തെരുവിലെ ജീവിതങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനായി ഷെമി ഒരു കേരളയാത്രയും പുസ്തകവായനയും നടത്തുന്നു. ജൂലൈ 15ന് എറണാകുളത്താണ് ഷെമിയുടെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. പുസ്തകത്തിന്റെ പ്രചരണത്തിനുവേണ്ടി എഴുത്തുകാര്‍ ബുക്ക് ടൂര്‍ സംഘടിപ്പിക്കുന്നത് […]
The post ഷെമിയുടെ കേരളയാത്രയും പുസ്തകവായനയും ജൂലൈ 15ന് തുടങ്ങും appeared first on DC Books.