രുചിയുള്ള ഭക്ഷണം കഴിക്കുക എന്നത് ഇഷ്ടപ്പെടാത്തവരില്ല. എന്നാല്‍ അതിന്റെ പാചകത്തോടടുക്കുമ്പോള്‍ പിന്‍മാറുന്നവരാണധികവും. എങ്കിലും തന്നാലാകും വിധം പാചകപരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ പാചകവിധികള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന ഒന്നാണ് ടെലിവിഷന്‍ ചാനലുകളിലെ പാചക പരിപാടികള്‍. ഇത്തരത്തിലുള്ള പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലില്ലി ബാബു ജോസ്. ലില്ലി ബാബു ജോസിന്റെ പാചകക്കുറിപ്പുകള്‍ സമാഹരിച്ച് പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് രുചിയൂറും വിഭവങ്ങള്‍. അഞ്ചോ പത്തോ മിനിട്ട് നീണ്ടുനില്‍ക്കുന്ന പാചകപരിപാടികള്‍ കാഴ്ചക്ക് പ്രാധാന്യം നല്‍കുമ്പോള്‍ പുസ്തകങ്ങള്‍ പ്രായോഗികവശത്തിന് പ്രാധാന്യം നല്‍കുന്നു. അതിനാല്‍ തന്നെ […]
The post രുചിയൂറും വിഭവങ്ങളുടെ ലോകം appeared first on DC Books.