തെരുവിലും അനാഥാലയത്തിലും ജീവിച്ച് കൊടിയ യാതനയും ദാരിദ്ര്യവും നിരാലംബത്വവും ഏറ്റുവാങ്ങേണ്ടിവന്ന ബാല്യകൗമാരങ്ങളിലെ അനുഭവങ്ങള്‍ ഭാവനകലര്‍ത്തി പറഞ്ഞ നോവലാണ് ഷെമിയുടെ നടവഴിയിലെ നേരുകള്‍. ഇതിനകം തന്നെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച നോവലിന്റെ ആദ്യപതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിറ്റുതീര്‍ന്നു. നടവഴിയിലെ നേരുകളുടെ രണ്ടാമത് പതിപ്പ് കെ ആര്‍ മീര പ്രകാശിപ്പിക്കുന്നു. കോട്ടയം കഞ്ഞിക്കുഴിയിലെ പുവര്‍ ബോയ്‌സ് ഹോമില്‍ ജുലൈ 16 ന് വൈകീട്ട് നാലു മണിക്കാണ് പ്രകാശനം. തെരുവിലെ ജീവിതങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനായി ഷെമി നടത്തുന്ന കേരളയാത്രയുടെ ഭാഗമായാണ് പുസ്തകപ്രകാശനം. ജൂലൈ 15ന് എറണാകുളത്താണ് […]
The post നടവഴിയിലെ നേരുകളുടെ പുതിയ പതിപ്പ് കെ ആര്‍ മീര പ്രകാശിപ്പിക്കുന്നു appeared first on DC Books.