പാലക്കാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു. സര്‍ജന്‍ കഴിഞ്ഞ മൂന്നു ദിവസമായി അവധിയില്‍ പോയതാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങളും സര്‍ജന്‍ നല്‍കിയില്ല. റിപ്പോര്‍ട്ട് വൈകുന്നതില്‍ പോലീസിന് അതൃപ്തിയുണ്ട്. ഇത് സംബന്ധിച്ച് ഷൊര്‍ണൂര്‍ ഡിവൈഎസ്പി തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തയച്ചു. പ്രമാദമായ കേസായതിനാല്‍ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കേസിന്റെ അന്വേഷണത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനിവാര്യമാണ്. നിയമസഭയിലടക്കം മറുപടി പറയേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. […]
The post കോന്നി പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നു appeared first on DC Books.