നാഗാലാന്റില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴ് എന്‍എസ്‌സിഎന്‍കെ തീവ്രവാദികളെ വധിച്ചു. ഇവര്‍ക്ക് പുറമേ രണ്ടു സാധാരണക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫേക്ക് ജില്ലയിലെ അവാന്ഖു മേഖലയില്‍ ജൂലൈ 15ന് രാത്രിയായിരുന്നു ആക്രമണം. സൈന്യത്തിന്റെ പാരാ കമാന്‍ഡോകളും അസം റൈഫിള്‍സ് വിഭാഗവും സംയുക്തമായാണ് ആക്രമണം നടത്തിയത്. എന്‍എസ്‌സിഎന്‍കെ തീവ്രവാദികളാണ് ആദ്യം ആക്രമണം നടത്തിയത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന് കാലില്‍ വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. റൈഫിലുകളടക്കമുള്ള വന്‍ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. […]
The post നാഗാലാന്‍ഡിലെ സൈന്യം ഏഴ് തീവ്രവാദികളെ വധിച്ചു appeared first on DC Books.