സ്‌കോട്ടിഷ് എഴുത്തുകാരന്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച അത്ഭുത കഥാപാത്രമാണ് ഷെര്‍ലക് ഹോംസ്. സ്രഷ്ടാവിനേക്കാളും മഹത്ത്വ വല്‍ക്കരിക്കപ്പെട്ട കഥാപാത്രം എന്ന പ്രത്യേകത ഷെര്‍ലക് ഹോംസ് നേടി. ഒരു കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാര്‍ത്ഥ്യമായി ലോകം വിശ്വസിക്കുകയും ചെയ്യുന്ന പ്രതിഭാസവുമായി ഷെര്‍ലക് ഹോംസ് . ലണ്ടനിലെ ബേക്കര്‍സ്ട്രീറ്റിലെ 221ബി എന്ന മുറിയില്‍ താമസമാക്കി, തന്റെ സന്തത സഹചാരിയായ ഡോ. വാട്‌സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹരമായി മാറി. അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി പിന്നീട് എത്രയെത്ര കഥകള്‍ , [...]
The post ഹോംസ് കഥകളുമായി രക്തവൃത്തം appeared first on DC Books.