അര്‍ബുദത്തിനുള്ള മരുന്നിന്റെ പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കമ്പനി പുറത്തിറക്കുന്ന ക്യാന്‍സര്‍ മരുന്നുകള്‍ക്ക് പേറ്റന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൊവാര്‍ട്ടിസ് നല്‍കിയ ഹര്‍ജി പിഴയോട് കൂടിയാണ് സുപ്രീംകോടതി തള്ളിയത്. നൊവാട്ടീസിന്റെ മരുന്നായ ഗ്ലിവെക്കില്‍ പുതുയതായി ഒന്നുമെല്ലെന്നും ഇന്ത്യന്‍ ബൗദ്ധികാവകാശ നിയമം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അസ്താബ് ആലം അദ്ധ്യക്ഷനായുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തള്ളിയതോടെ കഴിഞ്ഞ ഏഴു വര്‍ഷമായി കമ്പനി തുടരുന്ന നിയമപോരാട്ടത്തിനാണ് വിരാമമായത്. പേറ്റന്റിനു വേണ്ടി കമ്പനിക്ക് [...]
The post അര്‍ബുദ മരുന്നിന് പേറ്റന്റ് സ്വന്തമാക്കാന്‍ സ്വിസ് കമ്പനി നല്‍കിയ ഹര്‍ജി തള്ളി appeared first on DC Books.