മഹാഭാരതത്തിലെ ഉപകഥകളില്‍ ഒന്നായ സ്യമന്തകമണിയുടെ കഥയ്ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍. ശ്രീകൃഷ്ണനും ജാംബവാനുമെല്ലാം മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ സിനിമയില്‍ അണിനിരക്കും. റസൂല്‍പൂക്കുട്ടി ശബ്ദമിശ്രണം നടത്തുന്ന ചിത്രം ഗോകുലം ഗോപാലനാണ് വലിയ മുതല്‍മുടക്കില്‍ ചിത്രം നിര്‍മിക്കുന്നത്.
The post സ്യമന്തകവുമായി ഹരിഹരനും പൃഥ്വിരാജും appeared first on DC Books.