കടല്‍ക്കൊലക്കേസില്‍ തുടരന്വേഷണം എന്‍ .ഐ.എയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേസിന്റെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയിരിക്കും എന്‍ .ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ നാവികരുടെ വിചാരണ ഉറപ്പുവരുത്തുന്നതിനാണ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടത്. നേരത്തെ കേരള പോലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് നാവികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിചാരണ നടക്കേണ്ടത് അന്താരാഷ്ട്ര കോടതിയിലാണെന്നാണ് [...]
The post കടല്‍ക്കൊലക്കേസിന്റെ തുടരന്വേഷണം എന്‍ ഐ എയ്ക്ക് appeared first on DC Books.