ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ കേരളത്തില്‍ത്തന്നെ ജീവിതം നയിച്ചവര്‍ക്കു ലഭിച്ചിരുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും തൊട്ടറിഞ്ഞ്, സമൂഹത്തിന്റേതായ ജൈവബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഈടുറപ്പിച്ചിരുന്ന ഒരു ജീവിതമായിരുന്നു അത്. അത്തരത്തിലൊരു സുവര്‍ണ്ണജീവിതത്തിന്റെ ഓര്‍ത്തെടുക്കലാണ് പി.സുരേന്ദ്രന്റെ ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ എന്ന ഓര്‍മ്മപ്പുസ്തകം. വിശാലമായ തൊടിയും അതിലെ സമൃദ്ധമായ പ്ലാവും മാവും കശുമാവും ഒക്കെ ആ കാലത്തിന്റെ തനതായ സവിശേഷതകളാണ്. കുളങ്ങളും പുഴകളും കൈതകളും കൈതോലത്തുമ്പത്തെ പൊന്മാനുകളും അതില്‍ […]
The post ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ appeared first on DC Books.