കമ്പോള സാമ്രാജ്യത്വ ശക്തികള്‍ അധീശത്വം നേടീയ നവസാമൂഹിക വ്യവസ്ഥകളോടുള്ള പ്രതികരണമാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ നോവല്‍ എതിരടയാളത്തിന്റെ ആത്മകഥ. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെ, ആഗ്രഹങ്ങളെ ഒക്കെ കപടനാട്യങ്ങളിലൂടെ നിയന്ത്രിച്ച് തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരുന്ന കുത്തക ശക്തികള്‍ തങ്ങളുടെ നീരാളിപ്പിടിത്തം മുറുക്കുന്ന ഒരു മഹാനഗരത്തില്‍, അതിന്റെ ശക്തമായ ആലിംഗനത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനായി പോരാടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തെയാണ് ഈ നോവല്‍ വരച്ചിടുന്നത്. ഒരു ജനസമൂഹത്തെ, സംസ്‌കാരത്തെ, ജീവിതക്രമത്തെയൊക്കെ ഒന്നാകെ വിഴുങ്ങാന്‍ ഒരുങ്ങുന്ന ഈ നവലോകക്രമത്തിനെതിരെ എപ്പോഴും പ്രസക്തമാകുന്നത് ചിലകൊച്ചു കൊച്ചു […]
The post സംഘര്‍ഷത്തിന്റെ പുസ്തകമായി ‘എതിരടയാളത്തിന്റെ ആത്മകഥ’ appeared first on DC Books.