മലയാള സാഹിത്യത്തില്‍ മലയാളിയുടെ കഥ മാത്രമേ പാടുള്ളോയെന്ന് എം മുകുന്ദന്‍. മനുഷ്യന്റെ കഥയാണ് നാം പറയേണ്ടത്. ആധുനിക സാഹിത്യത്തിലെ കഥാപാത്രങ്ങള്‍ മലയാളികളല്ല എന്നാണ് അടുത്ത ആരോപണമെന്നും അദ്ദേഹം പറഞ്ഞു. നൂറനാട് ഹനീഫിന്റെ ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്നുള്ള ഇറക്കുമതിയെന്ന് ആധുനികതയെ കുറ്റപ്പെടുത്തുന്നവര്‍ വിദേശത്തുനിന്ന് വന്ന കമ്മ്യൂണിസവും ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ എഴുത്തുകാര്‍ നിര്‍മിച്ച സാഹിത്യത്തിലെ ആധുനികതയ്‌ക്കെതിരേ ഇടതുപക്ഷ ചിന്തകരില്‍നിന്നാണ് ഏറ്റവും വലിയ എതിര്‍പ്പ് നേരിട്ടത്. ഇറക്കുമതിയാണ് ആധുനികത എന്നായിരുന്നു വിമര്‍ശം. […]
The post സാഹിത്യത്തില്‍ മനുഷ്യന്റെ കഥയാണ് പറയേണ്ടത് : എം മുകുന്ദന്‍ appeared first on DC Books.