മികച്ച പുസ്തകങ്ങള്‍ മലയാളം ഏറ്റുവാങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. ജ്ഞാനപീഠജേതാവായ ഒ.എന്‍.വി.കുറുപ്പ്, എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, ആനന്ദ്, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍ പുസ്തകസാന്നിദ്ധ്യം അറിയിച്ച വര്‍ഷം കൂടിയാണിത്. കുടിയന്റെ കുമ്പസാരം, സ്‌ത്രൈണകാമസൂത്രം, വെട്ടുവഴികവിതകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളും 2012 ല്‍ പ്രസിദ്ധമായ പുസ്തങ്ങളാണ്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ ശ്രദ്ധേയമായ മറ്റൊരു രചനയാണ്. ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, ആറ്റൂര്‍ രവിവര്‍മ്മ, പ്രഭാവര്‍മ്മ എന്നിങ്ങനെ മഹാരഥികളില്‍ തുടങ്ങി ശൈലന്‍, കുഴൂര്‍ വിത്സന്‍, [...]
↧