ആധുനിക ചിത്രകലാരംഗത്തു നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ച് യൂസഫ് അറയ്ക്കലിന് രാജാരവിവര്‍മ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. സാംസ്‌കാരിക വികുപ്പ് മന്ത്രി കെ സി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിത്ര ശില്പ കലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാരെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ. എ ഫ്രാന്‍സിസ് അധ്യക്ഷനായ സമിതിയാണ് രാജാരവിവര്‍മ പുരസ്‌കാരത്തിന് യൂസഫ് അറയ്ക്കലിനെ തിരഞ്ഞെടുത്തത്. Summary [...]
↧