പ്രചോദനാത്മകമായ വാക്കുകളിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആവേശഭരിതരാക്കിയ ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ തന്നെയാണ് പോയ വാരത്തിലെ പുസ്തക വിപണിയിലും മുന്നില്‍ നിന്നത്. ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ മുന്നിലെത്തിയ പത്ത് പുസ്തകങ്ങളില്‍ ആറും അദ്ദേഹത്തിന്റേതായിരുന്നു. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ ആയിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. കെ ആര്‍ മീരയുടെ ആരാച്ചാര്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ കലാമിന്റെ പുസ്തകങ്ങളാണ്. എന്റെ ജീവിതയാത്ര, ജ്വലിക്കുന്ന മനസ്സുകള്‍, അസാധ്യതയിലെ സാധ്യത എന്നിവയാണ് അവ. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖമാണ് ആറാം സ്ഥാനത്ത്. കലാമിന്റെ വിടരേണ്ട പൂമൊട്ടുകള്‍ ഏഴാം സ്ഥാനത്തെത്തി. […]
The post തരംഗം സൃഷ്ടിച്ച് അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ appeared first on DC Books.