ആറന്മുള വിമാനത്താവള ഭൂമി വ്യവസായ ഭൂമിയാക്കാനുള്ള തീരുമാനത്തിനു സ്‌റ്റേ. വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചാണ് പദ്ധതി സ്‌റ്റേ ചെയ്തത്. വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് നിയമപരമായ അനുമതികള്‍ നേടിയിരുന്നില്ല എന്നു ബെഞ്ച് കണ്ടെത്തി. കുമ്മനം രാജശേഖരന്‍ ഫയല്‍ ചെയ്ത ഹര്‍ജിലാണ് ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര പ്രതിരോധ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിക്ക് ലഭിച്ച അനുമതികളെ ചോദ്യം ചെയ്യുന്നതാണ് നിലവിലെ സ്‌റ്റേ. വിമാനത്താവളം [...]
The post ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സ്റ്റേ appeared first on DC Books.