ഒരു പാവപ്പെട്ട പോലീസുകാരന്റെ മകനായി ജനിച്ച വ്യക്തി ഒരു വലിയ സമുദായ സംഘടനയുടെ സമാദരണീയനായ നേതാവും സാമൂഹ്യ പ്രവര്‍ത്തന പ്രസ്ഥാനത്തിന്റെ നായകനും ആയിത്തീര്‍ന്ന ജീവിതകഥയാണ് എം.പി.മന്മഥന്റേത്. രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുമ്പനും വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിയന്‍ കര്‍മ്മയോഗിയും കലാകാരനും ഉജ്ജ്വല വാഗ്മിയുമായിരുന്ന മന്മഥന്റെ ഹൃദയസ്പര്‍ശിയായ ആത്മകഥയാണ് സ്മൃതിദര്‍പ്പണം. 1937 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തിലെ കേരളചരിത്രവും ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം. ഏറെയെഴുതാന്‍ വിമുഖനായിരുന്നു എം.പി.മന്മഥന്‍ . കേളപ്പന്‍ എന്ന ജീവചരിത്രം പ്രസിദ്ധീകൃതമായ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം [...]
The post ഒരു കേരളപുത്രന്റെ ആത്മകഥ appeared first on DC Books.