മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 41 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ സാംസ്‌കാരികനഗരമായ തൃശൂരില്‍ ആഗസ്ത് 26നാണ് ആഘോഷം. ആഗസ്ത് 26ന് വൈകിട്ട് 5.30ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ സി എന്‍ ജയദേവന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിവരുന്ന ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും എന്‍ എസ് മാധവന്‍ നിര്‍വ്വഹിക്കും. […]
The post ഡി സി ബുക്‌സ് 41 വയസ്സ് പൂര്‍ത്തിയാക്കുന്നു appeared first on DC Books.