വിശ്വസുന്ദരി ഐശ്വര്യറായ് ഗായികയാകുന്നു. അഭിനയരംഗത്ത് വന്നിട്ട് വര്‍ഷം പതിനെട്ട് കഴിഞ്ഞെങ്കിലും ഐശ്വര്യയിലെ ഗായികയെ കണ്ടത്തുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള ഭാഗ്യം സംവിധായകന്‍ സഞ്ജയ് ഗുപ്തയ്ക്ക് ലഭിച്ചിരിക്കുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബാ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് ഗായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് ബോളിവുഡ് വാര്‍ത്തകള്‍. അഭിഷേക് ബച്ചനെ വിവാഹം ചെയ്തശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഐശ്വര്യ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമെന്ന നിലയ്ക്ക് ജസ്ബാ ഇതിനകം വന്‍ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഒക്ടോബര്‍ ഒന്‍പതിനാണ് […]
The post ഐശ്വര്യറായ് ഗായികയാകുന്നു appeared first on DC Books.