തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന കാര്യത്തില്‍ മുസ്‌ലിംലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളോടു സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലീഗ് അമിതാവേശം കാട്ടിയിട്ടില്ല. യുഡിഎഫ് കൂട്ടായാണ് എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ തീരുമാനിച്ചിട്ടില്ല. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് യുഡിഎഫിന്റെ ആവശ്യം. തിങ്കളാഴ്ച തിരഞ്ഞെടുപ്പു കമ്മിഷനുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കും. തിരുവനന്തപുരം സിഇടി സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയുധം […]
The post മുസ്‌ലിംലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല : രമേശ് ചെന്നിത്തല appeared first on DC Books.