സിനിമ എല്ലാവരെയും സ്വാധീനിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് സമ്മതിച്ചു. സിനിമ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്ന ഡിജിപി സെന്‍കുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സിനിമ ഓരോരുത്തരെയും എങ്ങനെ സ്വാധീനിക്കുന്നു എന്നത് ആ സിനിമ കാണുന്ന വ്യക്തിയുടെ സ്വാഭാവത്തെ അനുസരിച്ചിരിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.ജി.പിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും ഒരു സിനിമ പേരെടുത്ത് വിമര്‍ശിച്ചത് ശരിയായില്ലെന്നുമാണ് ജിത്തുവിന്റെ നിലപാട്. സിനിമ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്നും ചില പ്രത്യേക സിനിമകള്‍ മാത്രം ആളുകളെ മോശക്കാരാക്കുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ നല്ലതും ചീത്തയും […]
The post സിനിമ എല്ലാവരെയും സ്വാധീനിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് appeared first on DC Books.