സിനിമകള്‍ റിലീസ് ചെയ്ത ആദ്യയാഴ്ച വിതരണക്കാര്‍ക്ക് നല്‍കി വരുന്ന കളക്ഷന്‍ വിഹിതം വന്‍തോതില്‍ കുറയ്ക്കാന്‍ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. തീരുമാനത്തിന് സിനിമാ വിതരണക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. എ.സി തിയേറ്ററുകള്‍ നല്‍കുന്ന വിഹിതം 60 ശതമാനത്തില്‍ നിന്ന് 50 ആയും നോണ്‍ എ.സി തിയേറ്ററുകളുടേത് 65ല്‍ നിന്ന് 55 ആയും കുറയ്ക്കാനാണ് തീരുമാനം. സിനിമകള്‍ റിലീസ് ചെയ്യുന്ന ആഴ്ച എ.സി തിയേറ്ററുകളില്‍ വരുമാനത്തിന്റെ [...]
The post വിതരണക്കാരുടെ കളക്ഷന്‍ വിഹിതം 10 ശതമാനം കുറയ്ക്കുമെന്ന് തിയേറ്ററുടമകള്‍ appeared first on DC Books.