വിഴിഞ്ഞം പദ്ധതിക്കെതിരായ ഉത്തരവില്‍ ഹരിത െ്രെടബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂര്യന് കീഴിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാനുള്ള അധികാരം ഹരിത ട്രൈബ്യുണലിനുണ്ടോ എന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്ക് സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യുണലിന് സഹജമായ അധികാരമില്ലെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൈമാറിയ വസ്തുവകകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്
The post ഹരിത ട്രൈബ്യുണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം appeared first on DC Books.