ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം സ്‌കൂള്‍ വേനലവധി കഴിയുന്നതും ഓണവും ഒരുമിച്ചു വന്നതാണ് വന്‍ തിരക്കിനു കാരണം. ഇവിടങ്ങളിലെല്ലാം വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് സെപ്റ്റംബര്‍ ആദ്യവാരമാണ്. ഓണം ആഘോഷിച്ചു കഴിഞ്ഞു തിരികെ പോകുന്നതും ഇതേ സമയത്താണ്. രൂപയുടെ വിലയിടിഞ്ഞ് ഡോളറിനും ഗള്‍ഫ് കറന്‍സികള്‍ക്കും മൂല്യം വര്‍ധിച്ചതും നിരക്കു കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് ഇക്കോണമി വിമാന നിരക്കുകള്‍ 32,000 രൂപ മുതല്‍ 60,000 രൂപ വരെ ഉയര്‍ന്നു. ഗള്‍ഫിലേക്ക് എമിറേറ്റ്‌സ് പോലുള്ള വിദേശ എയര്‍ലൈനുകളില്‍ അരലക്ഷത്തില്‍ കുറഞ്ഞ് ടിക്കറ്റില്ല. […]
The post വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി appeared first on DC Books.