ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും നിരവധി പുസ്തകങ്ങള്‍ രചിച്ച ചരിത്രകാരനായ ബിപന്‍ ചന്ദ്ര ഇന്നത്തെ ഹിമാചല്‍ പ്രദേശിന്റെ ഭാഗമായ കാംഗ്ര വാലിയില്‍ 1928 മെയ് 27ന് ജനിച്ചു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. എന്‍ക്വയറി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ മേഖലാ പ്രസിഡന്റും പിന്നീട് ജനറല്‍ പ്രസിഡന്റുമായി. ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിന്റെ അധ്യക്ഷനും […]
The post ബിപന്‍ ചന്ദ്രയുടെ ചരമവാര്‍ഷികദിനം appeared first on DC Books.