മുത്തശ്ശിക്കഥകളും നാടോടിക്കഥകളും കുട്ടിക്കാലത്ത് കേള്‍ക്കുന്നത് ഒരു മനുഷ്യന്റെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന് പ്രമുഖ കവിയും ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരന്‍ തമ്പി. ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയും കഥാഗാനങ്ങളും തീര്‍ച്ചയായും ആവശ്യമാണ്. നമ്മുടെ പുതിയ തലമുറ, പ്രത്യേകിച്ച് ഇന്നത്തെ കുഞ്ഞുങ്ങള്‍ ഇതൊന്നും കേള്‍ക്കുന്നില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. എന്റെ കൊച്ചുമക്കള്‍ അടക്കം കാണുന്നത് ടെലിവിഷനിലെ കാര്‍ട്ടൂണാണ്. ഈ അവസ്ഥയില്‍ വായനയിലേക്കും നാടോടിക്കഥകളിലേക്കും എങ്ങനെ നമ്മുടെ കുട്ടികളെ […]
The post കഥകള്‍ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കും: ശ്രീകുമാരന്‍ തമ്പി appeared first on DC Books.