മെക്‌സിക്കോയിലെ ഗൗഡലജാര പുസ്തകമേളയിലെ ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഗ്രന്ഥം എന്ന ബഹുമതി പൗലോ കൊയ്‌ലോയുടെ പുതിയ കൃതി മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ക്ര നേടി. ഇ എല്‍ ജയിംസിന്റെ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേയെ കടത്തിവെട്ടിയാണ് പൗലോ കൊയ്‌ലോയുടെ മുന്നേറ്റം. പ്രസിദ്ധീകരണ രംഗത്തെ പ്രതിഭാസം എന്ന് വിശേഷിക്കപ്പെടുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ കൃതിയാണ് മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ക്ര. ലോകവ്യാപകമായി 74 ഭാഷകളില്‍ 145 മില്ല്യനിലധികം കോപ്പികളാണ് പൗലോ കൊയ്‌ലോയുടേതായി വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. പുതിയ പുസ്തകവും വിവിധ [...]
↧