വേര്‍പിരിഞ്ഞ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും വീണ്ടും ഒരുമിക്കുന്നു. 2011ലെ പണംവാരി ചിത്രങ്ങളില്‍ ഒന്നായ സീനിയേഴ്‌സിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പേനയെടുക്കുന്നത്. സീനിയേഴ്‌സ് സംവിധായകന്‍ വൈശാഘ് തന്നെയാണ് സീനിയേഴ്‌സ് 2ഉം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരുന്നു. സീനിയേഴ്‌സ് തന്നെയായിരുന്നു ഇരുവരും ഒരുമിച്ചെഴുതിയ അവസാന ചിത്രം. തുടര്‍ന്ന് ഇരുവരും വെവ്വേറെ രണ്ടു ചിത്രങ്ങള്‍ വീതം എഴുതി. റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നിവ സച്ചിയും മല്ലുസിംഗ്, ഐ ലൗ മെ എന്നീ ചിത്രങ്ങള്‍ സേതുവും [...]
↧