ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ആക്രമണ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ അതീവ ജാഗ്രതപാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഉണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. പ്രശ്‌നബാധിത മേഖലകളായി ജില്ലാ പൊലീസ് മേധാവികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും […]
The post സിപിഎം – ബിജെപി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ appeared first on DC Books.