ജനനം പോലെതന്നെ മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യങ്ങളിലൊന്നാണ് മരണവും. ജനിച്ചവര്‍ മരിച്ചേ തീരു, എന്നാല്‍ ആ മരണം എങ്ങിനെയായിരിക്കണമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. മനുഷ്യജീവിതത്തിലെ അനേകം പ്രഹേളികകളില്‍ ഒന്നായിട്ടാണ് മരണത്തെ സമൂഹം എന്നും കണ്ടിട്ടുള്ളത്. അതില്‍ത്തന്നെ വലിയൊരു പ്രഹേളികയായാണ് ആത്മഹത്യയെ സമൂഹം കണക്കാക്കുന്നത്. പി.സുരേന്ദ്രന്റെ ഏറ്റവും പുതിയ നോവലായ ശൂന്യമനുഷ്യര്‍ ആത്മഹത്യകളെ, അതിനു തയ്യാറായ മനസ്സുകളെ ദാര്‍ശനികമായും ഭാവാത്മകമായും പിന്തുടരുന്ന വളരെ വ്യത്യസ്തമായൊരു രചനയാണ്. ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെ കണ്ടെത്താനാകാത്ത, അല്ലങ്കില്‍ ചില അസാധാരണ നിമിഷങ്ങളില്‍ അവയെ ഓര്‍മ്മയുടെ തളത്തില്‍ […]
The post ശൂന്യമനുഷ്യര്‍, കുറച്ച് പൂര്‍ണ്ണ മനുഷ്യരുടെ കഥ appeared first on DC Books.