വേദാന്തശാസ്ത്രം പറയുന്ന അദൈ്വതാത്മാനുഭവത്തിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ശ്രീ രമണ മഹര്‍ഷി. വേദവ്യാസനും ആദിശങ്കര ഭഗവദ്പാദര്‍ക്കും അദൈ്വതാചാര്യ പരമ്പരയിലുള്ള ആചാര്യ സിംഹാസനത്തിലിരിക്കാന്‍ യോഗ്യമായ ദിവ്യപ്രഭാവമാണ് രമണ മര്‍ഹര്‍ഷിയെന്ന് മഹത്തുക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ”പ്രശാന്തഗംഭീരനിജസ്വഭാവന്‍” എന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വേദവ്യാസന്‍ ബ്രഹ്മതത്ത്വം എന്താണെന്ന് ബ്രഹ്മസൂത്രങ്ങളിലൂടെ സൂചിപ്പിച്ചു. ആദിശങ്കര ഭഗവത്പാദര്‍ അതിനെ സ്വന്തം ഭാഷ്യത്തിലൂടെ വ്യാഖ്യാനിച്ചു. രമണമഹര്‍ഷിയാകട്ടെ, ‘ഞാന്‍ ആരാണ്?’ എന്ന ആത്മവിചാരത്തിലൂടെ ആ അനുഭൂതിയിലേക്കുള്ള വഴി തെളിക്കുകയാണു ചെയ്തത്. മഹര്‍ഷിയോട് അനേകം ഭക്തന്മാര്‍ ചോദിച്ച ചോദ്യങ്ങളെയും അവയ്ക്കുള്ള ഉത്തരങ്ങളെയും ശേഖരിച്ച് […]
The post ആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന വചനാമൃതം appeared first on DC Books.