പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. മുംബൈ കോകിലബന്‍ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ചു വര്‍ഷമായി അര്‍ബുദരോഗബാധിതനായിരുന്നു. ഏതാണ്ട് നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്. ചല്‍തെ, ചല്‍തെ, ബാഗ്ബന്‍, കഭി ഖുഷി, കബി ഖം എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങള്‍. ഇനിയും പുറത്തിറങ്ങാത്ത കന്യാദാനായിരിന്നു അരങ്ങേറ്റ ചിത്രം. ലത മങ്കേഷ്‌കറാണ് ആദ്യ ഗാനം പാടിയതെങ്കിലും ചിത്രം വെളിച്ചം കാണാത്തതിനാല്‍ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമായ ജാനെ തമന്നയുടെയും ഗതി വ്യത്യസ്തമായിരുന്നില്ല. […]
The post സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു appeared first on DC Books.