ഇന്തോ-അമേരിക്കന്‍ വംശജയും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ജുംപാ ലാഹിരിക്ക് അമേരിക്കയിലെ ഉന്നത ബഹുമതിയായ നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം. സെപ്റ്റംബര്‍ 10ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ബരാക് ഒബാമ പുരസ്‌കാരം സമര്‍പ്പിക്കും. മനുഷ്യബന്ധങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചുള്ള ജുംപാ ലാഹിരിയുടെ സാഹിത്യകൃതികള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ചിന്തകളെ ഉദ്ദീപിക്കുന്നവയാണ് ജുംപാ ലാഹിരിയുടെ രചനകളെന്ന് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ദി ഹ്യുമാനിറ്റീസ് ചെയര്‍മാന്‍ വില്യം ആഡംസ് അഭിപ്രായപ്പെട്ടു. 2000ല്‍ ജുംപാ ലാഹിരിയുടെ ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസ് എന്ന […]
The post ജുംപാ ലാഹിരിക്ക് യു.എസ്. നാഷണല്‍ ഹ്യുമാനിറ്റീസ് പുരസ്‌കാരം appeared first on DC Books.