”എന്റെ പേര്…” ഒരു നിമിഷം ഞാന്‍ ചിന്തിച്ചു. ദൈവമേ! ഞാനെന്റെ യഥാര്‍ത്ഥ പേരു പറഞ്ഞാല്‍ അവളതുവെച്ച് എന്നെ ഇനിയും കുടുക്കില്ലെന്നാരറിഞ്ഞു. കള്ളിയാണ് സൂക്ഷിക്കണം. ഇവള് ജന്മത്ത് ഓര്‍ത്തുവെയ്ക്കാനിടയില്ലാത്ത ഒരു പേരു പറയണം. ”എന്റെ പേര് ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്.” ”ഓ മൈ ഗോഡ്. എന്താണത്? എല്ലംകുളം… മനക്കാല്‍… ഇതുവെച്ചു നോക്കുമ്പോള്‍ എന്റെ പകാവൂ സയാംഗ് എത്ര ഈസിയായ പേര്.” ”അല്ല അത്ര പ്രയാസമാണെങ്കില്‍ എന്റെ ചെല്ലപ്പേരു വിളിച്ചാലും മതി, ഇ.എം.എസ്…!” ”അതുകൊള്ളാം. ഇ.എം.എസ്. ഞാനങ്ങനെ വിളിക്കാം” [...]
The post ഇ.എം.എസ് അമേരിക്കയില്‍ appeared first on DC Books.